ജനിച്ചപ്പൊഴേ തനിക്ക് ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കേരളത്തിന്റെ അഭിമാന താരം അഞ്ജു ബോബി ജോര്‍ജ്

ശ്രീനു എസ്
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (08:47 IST)
ജനിച്ചപ്പൊഴേ തനിക്ക് ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കേരളത്തിന്റെ അഭിമാന താരം അഞ്ജു ബോബി ജോര്‍ജ്. കൊവിഡ് കാലത്ത് ആളുകള്‍ ആരോഗ്യ പ്രശ്‌നങ്ങളില്‍ പൊറുതി മുട്ടുമ്പോള്‍ ആത്മവിശ്വാസം പകരാനാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാനും, എനിക്ക് വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ട്, എന്നിട്ടും നേട്ടമുണ്ടാക്കി' -അഞ്ജു ട്വിറ്ററില്‍ കുറിച്ചു
 
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലടക്കം ഇന്ത്യക്കായി ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച് അത്‌ലറ്റാണ് അഞ്ജു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു അഞ്ജുവിനെ പ്രശംസിച്ച് ട്വീറ്റുചെയ്യുകയും ചെയ്തു. കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് അഞ്ജു നേട്ടങ്ങള്‍ കൈവരിച്ചതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article