അനധികൃതമായി കുടിയേറിയ ഓരോ വ്യക്തിയെയും പുറത്താക്കും: അമിത് ഷാ

പ്രശോഭ് ജീവന്‍
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (21:18 IST)
2024 തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് എല്ലായിടത്തും പൌരത്വ രജിസ്റ്റര്‍ കൊണ്ടുവരുമെന്നും അനധികൃതമായി കുടിയേറിയ ഓരോ വ്യക്തിയെയും രാജ്യത്തുനിന്ന് പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
 
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രചരണ യോഗത്തില്‍ അമിത് ഷാ ആഞ്ഞടിക്കുകയും ചെയ്തു.
 
അസമില്‍ പൌരത്വ രജിസ്റ്ററില്‍ പേരില്ലാത്തതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ടവരോട് രാഹുല്‍ ഗാന്ധിക്ക് എന്താണിത്ര മമതയെന്ന് അമിത് ഷാ ചോദിച്ചു. അവര്‍ രാഹുലിന്‍റെ ബന്ധുക്കളാണോ? അവരെ പുറത്താക്കരുതെന്നും അവരെവിടെ പോകുമെന്നും എന്തുചെയ്യുമെന്നുമൊക്കെയാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത് - അമിത് ഷാ പറഞ്ഞു.
 
എന്തായാലും പൌരത്വ രജിസ്റ്റര്‍ 2024 തെരഞ്ഞെടുപ്പിന് മുമ്പ് നിലവില്‍ വരുമെന്നും അനധികൃതമായി കുടിയേറിയ ഓരോരുത്തരെയും രാജ്യത്തുനിന്ന് പുറത്താക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article