ദേശീയ പൗരത്വ രജിസ്റ്റർ, കളി ബംഗാളിൽ വേണ്ടെന്ന് മമതാ ബാനർജി

അഭിറാം മനോഹർ

ബുധന്‍, 20 നവം‌ബര്‍ 2019 (18:19 IST)
ദേശീയ പൗരത്വ പട്ടിക രാജ്യം മൊത്തം വ്യാപകമാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്ഥാവനക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പൗരത്വ രജിസ്റ്റർ എന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷാ ഉദ്ദേശിക്കുന്നതെന്നും ആ പരിപാടി ബംഗാളിൽ നടക്കില്ലെന്നുമാണ് മമതാ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 
 
ബംഗാളിൽ ആരുടെയും പൗരത്വം റദ്ദാക്കാൻ ആരേയും അനുവദിക്കില്ലെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ സമ്മതിക്കില്ലെന്നും മമത പറഞ്ഞു.നേരത്തെ അസമിൽ ബി ജെ പി സർക്കാർ 19 ലക്ഷത്തോളം പേരുടെ പൗരത്വം റദ്ദാക്കിയ നടപടിക്കെതിരെയും മമത ശക്തമായി പ്രതികരിച്ചിരുന്നു. 
 
1971 മാര്‍ച്ച് 25ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്തി തിരികെ അയക്കുക എന്നതാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ലക്ഷ്യം. എന്നാൽ ദേശീയ പൗരത്വ രജിസ്റ്ററിനെ ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഭയക്കേണ്ടതില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍