അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ സംഘര്‍ഷം. വിദ്യാർഥി ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസ് നടത്തിയ വെടിവയ്പില്‍ വിദ്യാർഥി കൊല്ലപ്പെട്ടു. സർവകലാശാല പ്രോക്ടറുടെ ഓഫീസും വാഹനങ്ങളും വിദ്യാർഥികൾ തീവച്ചു നശിപ്പിച്ചു.
വിദ്യാർഥികളെ പിരിച്ചുവിടുന്നതിനായി പൊലീസ് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തുടർന്ന് സംഘർഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു വിദ്യാർഥിക്കു വെടിയേറ്റത്. മറ്റു രണ്ടു വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു.