ഒപിഎസ് ക്യാമ്പില്‍ ആവേശത്തിരയിളക്കം; സ്ഥാപകനേതാവ് പൊന്നയ്യന്‍ നാടകീയമായി തിരിച്ചെത്തി

Webdunia
ശനി, 11 ഫെബ്രുവരി 2017 (18:20 IST)
കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ ക്യാമ്പില്‍ ആവേശത്തിരയിളക്കം. എ ഐ എ ഡി എം കെ സ്ഥാപകനേതാവ് എം ജി ആര്‍, ജയലളിത സര്‍ക്കാരുകളില്‍ മന്ത്രിയുമായിരുന്ന മുതിര്‍ന്ന നേതാവ് പൊന്നയ്യന്‍ ഒ പി എസ് ക്യാമ്പിലെത്തി.
 
പാര്‍ട്ടിയെ നയിക്കാന്‍ ജയലളിത തെരഞ്ഞെടുത്തത് ഒ പി എസിനെ ആണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ പറഞ്ഞു. എ ഐ എ ഡി എം കെയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും പിന്തുണ ഒ പി എസിനാണ്. ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജയലളിതയെ ശശികല അല്ലാതെ വേറെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
 
ശശികലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പ്രമുഖ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു പൊന്നയ്യന്‍. ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പാര്‍ട്ടിയെ നയിക്കുമെന്ന് പൊന്നയ്യന്‍ പറഞ്ഞിരുന്നു.
Next Article