മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ജൂണ്‍ 2023 (17:06 IST)
മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യം മിസൈല്‍ ഭേദിച്ചു. ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡാണ് വിക്ഷേപണം നടത്തിയത്.
 
2022 ഡിസംബറില്‍, 5,000 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി-വി ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അഗ്നി 1 മുതല്‍ 4 വരെ മിസൈലുകള്‍ക്ക് 700 കിലോമീറ്റര്‍ മുതല്‍ 3,500 കിലോമീറ്റര്‍ വരെ പരിധിയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article