ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മൂന്നിന് ഫ്ളാഗ് ഓഫ് ചെയ്യും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 ജൂണ്‍ 2023 (16:52 IST)
ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മൂന്നിന് ഫ്ളാഗ് ഓഫ് ചെയ്യും. ജൂണ്‍ 3 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകും ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുക.
 
ഈ വന്ദേ ഭാരത് മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം ഏഴര മണിക്കൂറായി കുറയ്ക്കും. ഈ റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം ഒരു മണിക്കൂര്‍ യാത്രാ സമയം ലാഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍