ആം ആദ്മി പാര്‍ട്ടി വിഐപികളുടേതായെന്ന് മാക്കന്‍റെ പരിഹാസം

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2015 (14:31 IST)
ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ നേതാവ്‌ അജയ്‌ മാക്കന്. അധികാരത്തിലെത്തി 50 ദിവസത്തിനുള്ളില്‍ തന്നെ ആം ആദ്മി പാര്‍ട്ടി വിഐപികളുടെയും വിവിഐപികളുടെയും പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അജയ് മാക്കന്റെ വിമര്‍ശനം.
 
അഴിമതി വിരുദ്ധ ഹെല്‍പ്‌ ലൈന്‍ നമ്പറായ 1031ന്റെ പുന:സ്ഥാപിക്കുന്ന ചടങ്ങു നടക്കുന്ന താക്കത്തോറ സ്റ്റേഡിയത്തിലെ സൂചനാ ബോര്‍ഡുകളാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ അജയ് മാക്കന്റെ പ്രേരിപ്പിച്ചത്.

സ്റ്റേഡിയത്തില്‍ വി.വി.ഐ.പികള്‍ക്കും വി.ഐ.പികള്‍ക്കും മാധ്യമങ്ങള്‍ക്കും പാര്‍ക്കിങ്,പ്രവേശനം എന്നിവക്ക് പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു. ഇത് സൂചിപ്പിക്കുന്ന ബോര്‍ഡുകളുടെ ചിത്രങ്ങളും മാക്കന്‍ ട്വിറ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങളില്‍ നിന്നും എങ്ങനെയാണ്‌ എഎപി വിഐപി പാര്‍ട്ടിയായതെന്നു മനസിലാകുമെന്നും അജയ് മാക്കന്‍ ട്വീറ്റില്‍ പറയുന്നു.
 
എന്നാല്‍ പാര്‍ട്ടി വി.ഐ.പി സംസ്കാരത്തെ പിന്തുണക്കുന്നില്ലെന്നും എന്നാല്‍ സര്‍ക്കാറിന്‍റെ സുഗമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സൗകര്യങ്ങളുടെ ആവശ്യകതയുണ്ടെന്ന് പാര്‍ട്ടി നേതാവ് ആദര്‍ശ് ശാസ്ത്രി പ്രതികരിച്ചു.