ഒരു കുടുംബത്തിലെ ആറുപേരടക്കം ഒൻപത് കുടിയേറ്റ തോഴിലാളികൾ കിണറ്റിൽ മരിച്ച നിലയിൽ: സംഭവത്തിൽ ദുരൂഹത

Webdunia
ശനി, 23 മെയ് 2020 (08:36 IST)
ഹെദെരാബാദ്: ഒരു കുടുംബത്തിലെ ആറുപേരടക്കം ഒൻപത് കുടിയേറ്റ തൊഴിലാളികളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിർമ്മാണ കമ്പനിയിലെ തൊഴിലാളികളായ മുഹമമ്മദ് മക്ദ്‌സൂദും ഭാര്യ നിഷയും ഉൾപ്പടെ ആറ് കുടുംബാംഗങ്ങളും മറ്റു തൊഴിലാളികളായ ശ്രീറാം, ശ്യാം, ശക്കീൽ അഹമ്മദ് എന്നിവരെയുമാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമബംഗാൾ, ബീഹാർ, ത്രിപുര എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് ഇവർ.
 
തൊഴിലാളികളെയും കുടുംബത്തെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ താമസിച്ചിരുന്ന ഗോഡൗണിന് സമീപത്തെ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ലോക്‌ഡൗണിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവർക്ക് ജോലി ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ആത്മഹത്യയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഒരു കുടുംബത്തിലെ ആറുപേർക്ക് പുറമേ മറ്റു തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തിയതാണ് സംഭവത്തിൽ ദുരൂഹത വർധിപിയ്ക്കുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article