ദിവസവും ഒരേ ഭക്ഷണമാണോ കഴിക്കുന്നത് ? എങ്കിൽ ആ ശീലം മാറ്റണം, കാരണം ഇതാണ് !

വെള്ളി, 22 മെയ് 2020 (15:14 IST)
എല്ലാ ദിവാവും ഒരേ ഭക്ഷണമാണോ കഴിക്കുന്നത്. എന്നാൽ ഇത് നല്ല ശീലമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ചില ഭക്ഷണങ്ങള്‍ പതിവായി മാനസികവും ശാരീരികവുമായ അസ്വസ്ഥകള്‍ക്ക് കാരണമാകുന്നുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശരീരത്തിലെ ഹോർമോണിൽ വരുന്ന വ്യതിയാനങ്ങളും ചില പോഷകങ്ങൾ അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടുന്നതുമാണ് ഇതിന് കാരണം. 
 
പോഷകക്കുറവ്, വിരസത, രോഗപ്രതിരോധ ശക്തി, ഊർജ്ജം എന്നിവ കുറയുക എന്നീ ആരോഗ്യ പ്രശ്‌നങ്ങൾ ഒരേ ഭക്ഷണം പതിവായി കഴിക്കുന്നവരിൽ ഉണ്ടാകും എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുന്നതാകണം ആഹാരക്രമം. മാംസവും മീന്‍ വിഭവങ്ങളും പാലും ശരീരത്തിന് ആവശ്യമാണ് എന്നാൽ ഇവ ഓരോ ദിവസവും ഇടകലർത്തി വേണം കഴിയ്ക്കാൻ. വിരുദ്ധ ആഹാരങ്ങൾ ഒരുമിച്ച് ചേർക്കരുത് എന്നും പ്രത്യേകം ശ്രദ്ധിയ്ക്കണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍