8 രൂപ ടിക്കറ്റ്; 10 രൂപ കൊടുത്താല്‍ ബാക്കി കിട്ടില്ല!

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (17:28 IST)
PRO
PRO
റയില്‍‌വെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടാണ് റയില്‍‌വെ മന്ത്രി ദിനേശ് ത്രിവേദി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. പ്രഖ്യാപിത വര്‍ധന മാത്രമല്ല ട്രെയിന്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ ചില്ലറയില്ലാത്തതിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായും കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന അവസ്ഥയുമുണ്ടാകും.

ചില്ലറയില്ലാത്തതിന്റെ പ്രശ്നം പരിഹരിക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ മുകളിലുള്ള അഞ്ചു രൂപയിലേക്ക് 'റൌണ്ട് ഓഫ് ചെയ്യുമെന്നാണ് ദിനേശ് ത്രിവേദി ബജറ്റില്‍ പറയുന്നത്. ചില്ലറയ്ക്കു വേണ്ടിയുള്ള ശ്രമം മൂലം ക്യൂ പതുക്കെയാണു നീങ്ങാറുള്ളത്. ഇത് കൂടുതല്‍ വലിയ ക്യൂ സൃഷ്ടിക്കുന്നു. അതിനാലാണ് നിരക്കുകള്‍ റൌണ്ട് ഓഫ് ചെയ്യേണ്ടിവരുന്നതെന്ന് ദിനേശ് ത്രിവേദി പറയുന്നു.

പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഏറ്റവുമടുത്ത മുകളിലുള്ള അഞ്ചു രൂപയിലേക്ക് റൌണ്ട് ഓഫ് ചെയ്യുമ്പോള്‍ സബര്‍ബന്‍ ട്രെയിനുകളില്‍ ചില സന്ദര്‍ഭങ്ങളില്‍ തൊട്ടു താഴെയുള്ള അഞ്ചുരൂപയിലേക്കും ടിക്കറ്റ് നിരക്ക് റൌണ്ട് ഓഫ് ചെയ്യുമെന്നാണ് ദിനേശ് ത്രിവേദി ബജറ്റ് പ്രസംഗത്തില്‍ പറയുന്നത്.