മധ്യപ്രദേശ് പൊതു പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു. മൂന്നു പേര്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലുമാണ്.
പത്ത്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്നതിനു പിന്നാലെയാണ് സംഭവം.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലില്‍ രണ്ട് കുട്ടികളാണ് ജീവനൊടുക്കിയത്. സെഹോര്‍ (2), ഛത്രപുര്‍ (2) എന്നീ ജില്ലകളിലായി നാല് കുട്ടികള്‍ ജീവനൊടുക്കിയപ്പോള്‍ ഗ്വാളിയോര്‍ ദമോഹ് ജില്ലകളില്‍ ആത്മഹത്യാശ്രമം നടന്നു. ഭോപ്പാലില്‍ രണ്ട് കുട്ടികളും ജീവനൊടുക്കി. .
ഭോപ്പാലില്‍ അഞ്ചു നില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഒരു പന്ത്രണ്ടാം ക്ലാസുകാരന്‍ മരിച്ചത്. ഈ വിദ്യാര്‍ഥി കഴിഞ്ഞ വര്‍ഷവും പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു.
ഭോപ്പാലിലും സെഹോറിലുമായി രണ്ടു പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സെഹോറില്‍ തന്നെയുള്ള പത്താം ക്ലാസുകാരന്‍ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.