60 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ നോട്ടിലാണ് വൈറസ് ആക്രമണമുണ്ടായിയെന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഫേസ്ബുക്ക് സമ്മതിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളുമാണ് വൈറസ് ചോര്‍ത്തിയത്. ഫേസ്ബുക്കിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനായ ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് പ്രധാനമായും വൈറസ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഫേസ്ബുക്ക് പറയുന്നത് ‘തങ്ങള്‍ ഉപഭോക്താക്കളുടെ സ്വകാര്യതക്കും അവരുടെ വിവരങ്ങള്‍ക്കും വലിയ വിലയാണ് കല്പിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടാതിരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. വൈറസ് ആക്രമണത്തില്‍ നിന്നും നൂറ് ശതമാനം സുരക്ഷ ആര്‍ക്കും ഉറപ്പുനല്‍കാനാവില്ല. എന്നാലും ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫേസ്ബുക്ക് പരമാവധി ശ്രമിക്കു’മെന്നാണ്.
വിവരങ്ങള്‍ ചോര്‍ന്നത്തിനെ സംബന്ധിച്ച് ഉപഭോക്താക്കള്‍ ആരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും എന്നാലും ഉപഭോക്താക്കളോടുള്ള തങ്ങള്‍ക്ക് ഉത്തരാവാദിത്വമുള്ളതിനാല്‍ ലഭിച്ച വിവരം പുറത്തുവിടുകയാണെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.