24 മണിക്കൂറിനിടെ 6,977 പുതിയ കേസുകൾ, 154 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1, 38,845

Webdunia
തിങ്കള്‍, 25 മെയ് 2020 (09:47 IST)
രാജ്യത്ത് കൊവിഡ് ബാധിരുടെ എണ്ണം അതിവേഗം  വർധിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിടെ 6,977 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഓരോ ദിവസവുമുള്ള കൊവിഡ് ബാധിതരുടെ എണ്ണം പരിശോധിച്ചാൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദിവസം മാത്രം 154 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 4,021 ആയി.
 
77,103 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 57,720 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുകയാണ്. മഹാരാഷ്ട്രയിൽ മാത്രം രോഗബധിതരുടെ എണ്ണം 50,000 കടന്നു. 50,321 പേർക്കാണ് മഹാരഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷനിൽ പവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article