48 മണിക്കൂര്‍ ദേശീയ പണിമുടക്ക്; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യം സ്‌തംഭിക്കും

Webdunia
തിങ്കള്‍, 7 ജനുവരി 2019 (08:48 IST)
സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച്‌ രാജ്യത്തെ തൊഴിലാളി സംഘടനകളാണ് പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്.
 
ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. റെയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാർ‍, ഓട്ടോ - ടാക്സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 
 
ഇടത് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 48 മണിക്കൂര്‍ ഗ്രാമീണ്‍ ബന്ദിന് കിസാന്‍ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്.
 
ഒരു കോടി തൊഴിലവസരമെന്ന വാഗ്ദാനം മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല, ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നതു മൂലം തൊഴില്‍ നഷ്ടം രൂക്ഷമാക്കി. ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 

അനുബന്ധ വാര്‍ത്തകള്‍

Next Article