ശാസ്ത്രത്തെയും പ്രകൃതിയേയും തോല്‍പ്പിക്കുന്ന വയസ്സും പ്രായവും. 4,818 വയസ്സുള്ള മനുഷ്യന്‍. മറ്റ് ചിലര്‍ക്ക് വയസ്സേയില്ല. പിതാവും മകനും തമ്മിലുള്ള പ്രായവ്യത്യാസം വെറും 13 വയസ്സ് മാത്രം! സങ്കല്‍പ്പമല്ല, സര്‍ക്കാര്‍ കടലാസുകളാണിത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ബാംഗ്ലൂരില്‍ തയ്യാറായ വോട്ടര്‍പട്ടികയിലാണ് ഈ ഗുരുതര തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് പ്രായം 4,818 വയസ്സാണ്. 39 ഓളം പേര്‍ക്ക് വയസ്സ് ഇല്ല. ആയിരക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉള്ളതായി കാണാം. അച്ഛനും മകനും തമ്മിലുള്ള പ്രായ വ്യത്യാസം 13 വയസ്സ് എന്ന് കാണിച്ചിരിക്കുന്നു. ഒരു വീട്ടില്‍ അഞ്ഞൂറോളം വോട്ടര്‍മാര്‍ ഉള്ളതായും കണക്കുകള്‍ പറയുന്നു.
ഇത്തരത്തില്‍ ആയിരക്കണക്കിന് തെറ്റുകളാണ് വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയിരിക്കുന്നത് എന്നാണ് വിവരം.
ചിലരുടെ പേരുകള്‍ ഒന്നില്‍കൂടുതല്‍ തവണ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചിലരുടെ പേരുകള്‍ ഇല്ലേയില്ല. ആണിനെ പെണ്ണായും ഭര്‍ത്താവിനെ പിതാവായുമെല്ലാം പട്ടികയില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുമുണ്ട്.