തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ജനുവരി 2025 (15:02 IST)
തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധയാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും ഹ്യൂമന്‍ മെറ്റ ന്യൂമോവൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും ചൈന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ രോഗങ്ങള്‍ ഇപ്രാവശ്യം കുറവാണെന്നും ശൈത്യകാലത്ത് സാധാരണ കാണുന്ന അണുബാധ മാത്രമാണിതെന്നും ചൈന പറയുന്നു.
 
അതേസമയം ന്യുമോണിയ വിഭാഗത്തില്‍ പെടുന്ന രോഗമായാണ് ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് ബാധയെ ചേര്‍ത്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയ എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ അറിയിച്ചിട്ടുണ്ട്. 
 
2001 ലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിക്കപ്പെട്ടത്. അതേസമയം ചൈനയിലെ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍