മഹാരാഷ്ട്രയിൽ പേമാരി,മണ്ണിടിച്ചിലിൽ 36 മരണം, മുംബൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

വെള്ളി, 23 ജൂലൈ 2021 (14:48 IST)
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 36 ആയി. സഖർ സുതാർ വാദിയിലും തലായിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 30 പേരോളം മണ്ണിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. കനത്തമഴയെ തുടർന്ന് മുംബൈയിൽ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിക്കുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി മുംബൈ പോലീസ് അറിയിച്ചു.
 
മഹാരാഷ്ട്രയിൽ പലഭാഗത്തും കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടർന്നാണ് റായ്‌ഗഡിൽ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാദൗത്യത്തിനായി ആർമി ഉൾപ്പടെയുള്ള ഏജൻസികളുടെ സഹായം തേടിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഹെലികോപ്‌റ്റർ സഹായത്തോടെ പ്രദേശത്ത് ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നേവിയും കോസ്റ്റ്ഗാർഡും ദേശീയ ദുരന്തനിവാരൺഅ സേനയും വെള്ളപ്പൊക്ക ബാധ്യതാ പ്രദേശങ്ങളിൽ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍