തവള കരഞ്ഞാല്‍ മഴപെയ്യുമെന്നുള്ള വിശ്വാസത്തിനു പിന്നിലെ രഹസ്യം

ശ്രീനു എസ്

വെള്ളി, 23 ജൂലൈ 2021 (12:51 IST)
തവള കരഞ്ഞാല്‍ മഴപെയ്യുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതിനു പിന്നില്‍ ചില യുക്തിപരമായ വശങ്ങളും ഉണ്ട്. തവളകള്‍ സാധാരണ മുട്ടയിടുന്നത് വെള്ളത്തിലാണ്. അതിനാല്‍ മഴക്കാലം തവളകളെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉണ്ട്. മഴക്കാലം തുടങ്ങുമ്പോള്‍ ആണ്‍ തവളകള്‍ അവയുടെ ഇണകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കരയുന്നത്.
 
സത്യത്തില്‍ തവളകള്‍ ഉണ്ടാക്കുന്ന ശബ്ദം അവയുടെ കരച്ചിലല്ല. വായു തവളയുടെ ശ്വാസകോശത്തില്‍ നിന്ന് ശക്തിയായി അകത്തേക്കും പുറത്തേക്കും വരുന്നതുകൊണ്ടുണ്ടാകുന്ന ശബ്ദമാണിത്. തവളയ്ക്ക് മഴ വരുന്നത് അറിയാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍