കര്‍ക്കിടകത്തില്‍ കല്യാണം നടത്താമോ

ശ്രീനു എസ്

വെള്ളി, 23 ജൂലൈ 2021 (12:48 IST)
കര്‍ക്കിടകത്തില്‍ കല്യാണമെന്നല്ല ഒരു മംഗള കര്‍മവും നടത്താന്‍ പാടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മലയാളമാസങ്ങളിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമാണ് കര്‍ക്കിടകമാസം. പൊതുവേ രോഗത്തിന്റേയും പേമാരിയുടേയും ദുരിതത്തിന്റേയും കാലമായിട്ടാണ് കര്‍ക്കിടകത്തെ കാണുന്നത്. വിവാഹങ്ങള്‍ക്ക് നിരവധി അനുകൂല സാഹചര്യങ്ങള്‍ ആവശ്യമായിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കര്‍ക്കിടകത്തില്‍ ലഭിക്കാത്തതിനാലാണ് കര്‍ക്കിടകത്തില്‍ കല്യാണം നടക്കുന്നത്. 
 
പൊതുവെ കര്‍ക്കിടകം കഴിഞ്ഞുള്ള ചിങ്ങമാസത്തിലാണ് കേരളിയര്‍ വിവാഹങ്ങള്‍ ആഘോഷിക്കുന്നത്. പുതുവര്‍ഷവും ഓണവും തുടങ്ങി കാര്‍ഷിക വിളവെടുപ്പുമൊക്കെ ആനന്ദകരമായ മാനസികാവസ്ഥയാണ് ചിങ്ങത്തിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍