വെളളിയാഴ്ച വ്രതത്തിന്റെ പ്രത്യേകതകള്‍

ശ്രീനു എസ്

വെള്ളി, 23 ജൂലൈ 2021 (12:45 IST)
ഐശ്വര്യത്തിന്റെ ദിവസമാണ് വെള്ളിയാഴ്ച. എന്നാല്‍ വെള്ളിയാഴ്ചയെ പലരും മോശദിവസമായിട്ടാണ് കരുതുന്നത്. വെള്ളിയാഴ്ചക്ക് ശുക്രവാരം എന്നും പേരുണ്ട്. വിദ്യയുടേയും ജ്ഞാനത്തിന്റെയും ഗുരുവാണ് പുരാണങ്ങളിലെ ശുക്രാചാര്യന്‍. ഇദ്ദേഹത്തിന്റെ കൈവശം മൃതസഞ്ചീവിനിയെന്ന മരിച്ചവരെ ജീവിപ്പിക്കാനുള്ള മന്ത്രം ഉണ്ടായിരുന്നു. ജീവിതത്തില്‍ ഒരാള്‍ക്ക് നേടാന്‍ സാധിക്കുന്ന എന്തെല്ലാമുണ്ടോ അതെല്ലാം ശുക്രന്‍ അനുകൂലമായിരുന്നാല്‍ സാധിക്കുമെന്നാണ് വിശ്വാസം.
 
കവിത്വം, സത്കീര്‍ത്തി, സാമ്പത്തിക ലാഭം, വിദ്യാപരമായ കഴിവുകള്‍, ഭവനം, വാഹനം, എന്നിവ നേടാന്‍ ശുക്രന്‍ അനുകൂലമായാല്‍ സാധിക്കും. ഇതിനാണ് വെള്ളിയാഴ്ച വ്രതം. എന്നാല്‍ ശുക്രപ്രതികൂലമായാല്‍ നിരവധി ദോഷങ്ങള്‍ ഉണ്ടാകും. ബന്ധുകലഹവും തൊഴിനഷ്ടവും മാനഹാനിയും ഉണ്ടാകും. വെള്ളിയാഴ്ച വ്രതം ആചരിച്ച് ശുക്രനെ പ്രീതിപ്പെടുത്തിയാല്‍ മഹാലക്ഷ്മിയുടെ അനുഗ്രഹവും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍