പൊതുവേ അനാരോഗ്യ സൃഷ്ടിക്കുന്ന കാലമാണ് കര്‍ക്കിടകം. ഈ സമയത്ത് ശരീരത്തില്‍ വാതം അധികമായിരിക്കും. ഇതിന്റെ ശമനത്തിനും ശരീരത്തിലെ മാലിന്യം, വിയര്‍പ്പ്, മലം, മൂത്രം എന്നിവ ശരിയായ രീതിയില്‍ പുറന്തള്ളുന്നതിനും ഉഴിച്ചില്‍ സഹായിക്കുന്നു. ഔഷധ ഇലകള്‍ നിറച്ച കിഴികള്‍ ഉപയോഗിച്ച് തൈലങ്ങള്‍ ശരീരത്തില്‍ തിരുമി ചേര്‍ക്കുന്നതാണ് തിരുമ്മല്‍. ഇവ രണ്ടും കര്‍ക്കിടകത്തിലെ സുഖ ചികിത്സയുടെ ഭാഗമാണ്. ഏഴുദിവസം മുതല്‍ 14 ദിവസം വരെയാണ് ഈ ചികിത്സകള്‍ നടത്തേണ്ടത്.
ഇവ ചെയ്യുന്ന കാലത്ത് ചില ചിട്ടകള്‍ അനുസരിക്കേണ്ടതായുണ്ട്. ഇവരണ്ടും വൈദ്യന്മാരുടെ സഹായത്തോടെയാണ് ചെയ്യേണ്ടത്. ഉഴിച്ചില്‍ കളരിയില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. മെയ് വഴക്കത്തിന് കഥ കളിക്കാരും ഇത് ചെയ്യാറുണ്ട്. ആയുര്‍വേദത്തില്‍ ഉഴിച്ചിലിനെ കുറിച്ച് ഒന്നും പ്രതിപാദിക്കുന്നില്ല. രാവിലെ 10 മണിക്കു ശേഷവും വൈകുന്നേരം അഞ്ചുമണിക്കു മുന്‍പും ഉഴിച്ചില്‍ നടത്താന്‍ പാടില്ല.