വ്രതം കൊണ്ടുള്ള പ്രയോജനങ്ങള്‍ ഇവയാണ്

ശ്രീനു എസ്

വെള്ളി, 23 ജൂലൈ 2021 (12:41 IST)
അവനവനിലുള്ള പാപങ്ങള്‍ നീക്കം ചെയ്യുന്നതിനുവേണ്ടിയാണ് വ്രതം അനുഷ്ഠിക്കുന്നത്. പാപങ്ങള്‍ കാരണമാണ് മനുഷ്യന് ദുഃഖം ഉണ്ടാകുന്നതെന്നാണ് ഹിന്ദുമത വിശ്വാസം. ഭക്തി പൂര്‍വം വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ദോഷങ്ങളില്‍ നിന്ന് കരകയറാമെന്നാണ് വിശ്വാസം. സാധാരണയായി മനസു ശുദ്ധമാകുക, രോഗം മാറുക, ആഗ്രഹം നിറവേറുക, പുണ്യം നേടുക എന്നിവയ്ക്കാണ് വ്രതം പലരും അനുഷ്ടിക്കുന്നത്. 
 
പുരാണങ്ങളാണ് വ്രതങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. വ്രതത്തില്‍ അന്നപാനാദികളിലും മനസ്, വാക്ക്, ശരീരം എന്നിവയിലും നിയന്ത്രണങ്ങള്‍ വേണം. ഇത്തരത്തിലുള്ള വ്രതം ആത്മജ്ഞാനത്തിലേക്ക് നയിക്കുമെന്നാണ് വിശ്വസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍