ഇന്ന് പതിനൊന്നരയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍-വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിങ്ങാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ മലയോര ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത. തീരദേശ മേഖലകളില്‍ മഴ കുറഞ്ഞേക്കും. ജൂലൈ 27 ഓടെ വീണ്ടും വടക്കു ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യുനമര്‍ദത്തിനു കൂടി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.