അതിതീവ്രമഴ: ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്

വെള്ളി, 23 ജൂലൈ 2021 (08:25 IST)
സംസ്ഥാനത്ത് അതിതീവ്രമഴ. ഇതേത്തുടര്‍ന്ന് ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 204,4 മില്ലിമീറ്റര്‍ വരെ മഴലഭിക്കാനാണ് സാധ്യത. ഇന്ന് ബാക്കിജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
 
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഇന്ന് രൂപപ്പെടും. ഉയര്‍ന്ന തിരമാലകള്‍ക്കും മണിക്കൂറില്‍ 50കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുള്ളതിനാല്‍ ഈമാസം 25വരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍