മുക്കുപണ്ടം പണയംവച്ചു 1.32 കോടി വായ്പയെടുത്ത 3 പേർ അറസ്റ്റിൽ

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (19:24 IST)
പാലക്കാട്: ഇന്ത്യൻ ബാങ്കിൽ മുക്ക് പണ്ടം പണയം വച്ച് 1.32 കോടി വായ്പയെടുത്ത സംഭവത്തിൽ മലയാളി അടക്കം 3 പേർ അറസ്റ്റിലായി. കേസിൽ ഇന്ത്യൻ ബാങ്ക് ചേരൻമാ നഗർ ശാഖാ മുൻ മാനേജരായ ഗൗരീപാളയം സ്വദേശി പ്രേംകുമാർ (52), അസിസ്റ്റന്റ് മാനേജർ വിലാംകുറിച്ചി റോഡ് സ്വദേശി ഉഷ (53) എന്നിവരെ സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം എറണാകുളം സ്വദേശി റജി (42) യും പിടിയിലായി.
 
റജി, മദൻകുമാർ, ഹേമമാലിനി എന്നിവർ ചേർന്ന് ഇന്ത്യൻ ബാങ്കിന്റെ ചേരൻമാ ശാഖയിൽ നിന്ന് 4.07 കിലോഗ്രാം ആഭരണങ്ങൾ പണയം വച്ചാണ് 1.32 കോടി രൂപ കൈപ്പറ്റിയത്. എന്നാൽ 2021 ൽ ബാങ്ക് അധികാരികൾ ഈ പണയ ഉരുപ്പടി പരിശോധിച്ചപ്പോൾ ഇവ മുക്ക് പണ്ടങ്ങളാണെന്നു കണ്ടെത്തി.
 
തുടർന്ന് ബാങ്ക് സോണൽ മാനേജർ നൽകിയ പരാതിയിൽ റജിയെ അറസ്‌റ്റ്‌ ചെയ്തിരുന്നു. ബാങ്കിലെ പ്രേംകുമാർ, ഉഷ എന്നിവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ജനുവരിയിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ പ്രേംകുമാർ, ഉഷ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതുവരെ ഇതുമായി ബന്ധപ്പെട്ടു ആകെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജേന്ദ്രൻ എന്നയാൾ മരിച്ചു.    

അനുബന്ധ വാര്‍ത്തകള്‍

Next Article