കൊട്ടാരക്കര: ആഴ്ചകൾക്ക് മുമ്പ് മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ എസ്.സുകേഷ് എന്ന മുപ്പത്തെട്ടുകാരനാണ് പിടിയിലായത്.
സമാനമായ രീതിയിൽ മറ്റൊരു സ്ഥാപനത്തിലും തട്ടിപ്പ് നടത്താൻ എത്തിയപ്പോഴാണ് പിടിയിലായത്. കൊട്ടാരക്കര മുസ്‌ലിം തെരുവിലുളള സൗമ്യ ഫിനാൻസിൽ വളകൾ പണയം വച്ചാണ് ഇയാൾ 65000 രൂപ തട്ടിയെടുത്തത്. ഭാര്യയുടെ ഓപ്പറേഷന് വേണ്ടിയാണ് പണയം വച്ചതെന്നും ഇവിടെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സ്ഥാപനത്തിലെ ജീവനക്കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയതും പോലീസിൽ പരാതി നൽകിയതും.
പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ സമാനമായ തട്ടിപ്പിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. തിരുവല്ലയിലെ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൊട്ടാരക്കര സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വിശ്വനാഥൻ, ജോൺസൺ, നൗഷാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.