മൂന്ന് എംഎൽഎ‌മാർ കൂടി തൃണമൂൽ വിട്ടു, അടിയന്തിര യോഗം വിളിച്ച് മമത, അമിത് ഷാ നാളെ ബംഗാളിൽ

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (14:27 IST)
പശ്ചിമബംഗാളിൽ അടുത്തവർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. രണ്ട് ദിവസത്തിനിടെ 3 എംഎൽഎമാരാണ് തൃണമൂൽ വിട്ടത്. അതേസമയ വനംമന്ത്രി രാജീബ് ബാനര്‍ജി, സുനില്‍ മണ്ഡല്‍ എം.പി. എന്നിവരും രാജിക്കുള്ള ഒരുക്കത്തിലാണെന്നാണ് അറിയുന്നത്.
 
അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തും. അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂലിൽ നിന്നും വലിയ പട തന്നെ ബിജെപിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതോടെ മുഖ്യമന്ത്രി മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു.സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടേയും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന്റേയും അടിസ്ഥാനത്തിലാണ് യോഗം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article