22 ലക്ഷം കവര്‍ന്ന ശേഷം എടിഎമ്മിന് തീയിട്ടു

Webdunia
ശനി, 15 ഫെബ്രുവരി 2014 (16:37 IST)
PRO
PRO
ഹരിയാനയില്‍ എടിഎം കൌണ്ടറില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. കര്‍ണാലിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം കൌണ്ടറില്‍ നിന്നാണ് അജ്ഞാതര്‍ പണം കവര്‍ന്നത്.

കവര്‍ച്ചക്കാര്‍ എടിഎം കൌണ്ടറിലെ സിസിടിവി ക്യാമറ തകര്‍ത്തു. കവര്‍ച്ചയ്ക്ക് ശേഷം ഇവര്‍ കൌണ്ടറിന് തീയിട്ടു.

എടിഎം കൌണ്ടറില്‍ തീയും പുകയും കണ്ട് നോക്കിയപ്പോഴാണ് ആളുകള്‍ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങി.