സ്വകാര്യ ബസിൽ നിന്നു വീണ വയോധികൻ മരിച്ചു

എ കെ ജെ അയ്യർ

വെള്ളി, 28 ജൂണ്‍ 2024 (20:08 IST)
കോട്ടയം: ആർപ്പൂക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര സ്വദേശി പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി ബസിൽ നിന്ന് ഇദ്ദേഹം വീണത്. ബസിൽ കയറിയതിനിടയിൽ റോഡിലേക്ക് വീഴുകയായിരുന്നു.
 
തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍