ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം പിടിച്ചെടുക്കാൻ ടി20 തന്ത്രവുമായി ബിജെപി

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (11:02 IST)
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. ഒരു പ്രവർത്തകൻ 20 വീടുകളിൽ എന്ന ടി20 തന്ത്രവുമായാണ് പാർട്ടി ഇറങ്ങിയിരിക്കുന്നത്. എല്ലാ ബൂത്ത് തലങ്ങളിലും പുതിയതായി 20 പേരെ അംഗങ്ങളായി ചേര്‍ക്കണം എന്ന തന്ത്രവും ഉണ്ട്.
 
 
മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും ഓരൊ വീട്ടിലും ചെന്ന് ബോധവത്‌ക്കരണം നടത്തുക എന്ന ലക്ഷ്യമാണ് ഈ ടി20 തന്ത്രത്തിന് പിന്നിലുള്ളത്. കൂടാതെ, ഓരോ ബൂത്തിലും 10 യുവാക്കളെ വീതം സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെപ്പറ്റി ബോധവത്കരണം നടത്തണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.  
 
ഇതോടൊപ്പം, നമോ ആപ്പ് വഴിയുള്ള കൂടിക്കാഴ്ച, ബുത്ത് സമ്മേളനങ്ങള്‍ എന്നിവയും ഉണ്ടകും. എംഎല്‍എമാര്‍, എംപിമാര്‍, പ്രാദേശിക നേതാക്കള്‍, ബൂത്ത് തലങ്ങളിലുള്ള പ്രവര്‍ത്തകര്‍ എന്നിവരോട് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞതവണ നടത്തിയതിനേക്കാള്‍ കൂടുതല്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ഇത്തവണ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article