കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, മഹാരാഷ്ട്രയിൽ 2000ത്തിലേറെ രോഗബാധിതർ

Webdunia
ബുധന്‍, 12 മെയ് 2021 (14:04 IST)
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ രോഗികൾക്കിടയിൽ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് പടരുന്നു. സംസ്ഥാനത്ത് നിലവിൽ രണ്ടായിരത്തിലധികം ബ്ലാക്ക് ഫംഗസ് ബാധിതരുണ്ടാകാമെന്ന് ആരോഗ്യമന്ത്രി രാജേഷ് താപെ പറഞ്ഞു.
 
തലവേദന,പനി,കണ്ണിന് താഴെ വേദന,മൂക്കൊലിപ്പ്,ഭാഗികമായി കാഴ്‌ചശേഷി നഷ്‌ടമാവൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊവിഡ് കേസുകൾക്ക് ആനുപാതികമായാണ്ണ മ്യൂക്കോമൈക്കോസിസ് പടരുന്നതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ മ്യൂക്കോമൈക്കോസിസ് ചികിത്സാകേന്ദ്രങ്ങളാക്കുമെന്നും മന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article