പീഡനത്തിനിരയായ പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥയും ലൈംഗികമായി പീഡിപ്പിച്ചു; പതിമൂന്നുകാരിയുടെ മൊഴിയില്‍ കോടതി ഞെട്ടി

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (14:13 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ എഫ്ഐആർ രജിസ്‌റ്റര്‍ ചെയ്യാന്‍ ഡൽഹി അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വിനോദ് യാദവ് ഉത്തരവിട്ടത്.

സ്‌കൂളിലെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയും കുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കുട്ടി മൊഴി നല്‍കിയതോടെയാണ് കോടതി നടപടി സ്വീകരിച്ചത്. വ്യാജകേസില്‍ കുടുക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവിന് ഇദ്യോഗസ്ഥ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ
കുട്ടിയുടെ സമ്മതമില്ലാതെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയും നടത്തിയിരുന്നു.

അതേസമയം, കുട്ടിയെ ഉപദ്രവിച്ച കേസിൽ അധ്യാപകന് കോടതി ജാമ്യം നിഷേധിച്ചു.
Next Article