മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 62,000 കടന്നു 24 മണിക്കൂറിനിടെ 116 മരണം

Webdunia
ശനി, 30 മെയ് 2020 (07:50 IST)
മുംബൈ: ആശങ്കയുണർത്തി മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 2,682 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 62,228 ആയി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതോടെ സംസ്താനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 2,098 ആയി ഉയർന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article