കേരളത്തിൽ വീണ്ടും കൊവിഡ് മരണം, ആലപ്പുഴ സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്

ശനി, 30 മെയ് 2020 (07:28 IST)
ആലപ്പുഴ: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച പാണ്ടനാട് സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.മെയ് 29ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയ് ആണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 9 ആയി.
 
ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇയാൾക്ക് ഗുരുതരമായ കരൾ രോഗമുണ്ടായിരുന്നു.മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സംസ്‌കാരചടങ്ങുകൾ നടത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍