‘ഇത് അത്ഭുതം, പ്രാര്‍ഥനയ്‌ക്കിടെ യുവതി അപ്രത്യക്ഷമായെന്ന് കുടുംബം; ഒളിച്ചോടിയതെന്ന് പൊലീസ്

Webdunia
ചൊവ്വ, 28 മെയ് 2019 (18:57 IST)
പ്രാര്‍ഥനയ്‌ക്കിടെ യുവതി അപ്രത്യക്ഷമായെന്ന വാദവുമായി കുടുംബം. ജയ്പൂരിലെ ജയിസൽമെറിലെ ബാർമർ ജില്ലയിലാണ് സംഭവം. ലീല എന്ന പെണ്‍കുട്ടിയെ ആണ് കാണാതായത്.

കഴിഞ്ഞ ശനിയാഴ്‌ച കുടുംബത്തിലെ അംഗങ്ങള്‍ പ്രാര്‍ഥിക്കവെ യുവതി അപ്രത്യക്ഷയായെന്നും ഇത് അത്ഭുതമാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വിവരമറിഞ്ഞ് ഞായറാഴ്‌ച പുലര്‍ച്ചെയോടെ സമീപവാസികളും സന്യാസിമാരും ഇവരുടെ വീട്ടിലെത്തി ധ്യാനവും പ്രാര്‍ഥനയും ആരംഭിച്ചു.

സമീപ ഗ്രാമങ്ങളില്‍ നിന്നും യുവതിയുടെ വീട്ടിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. സന്യാസിമാര്‍ നടത്തുന്ന ധ്യാനത്തില്‍ പങ്കെടുക്കുകയും യുവതി അപ്രത്യക്ഷമായ വീട് സന്ദര്‍ശിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

പെണ്‍കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചിട്ടില്ല. അതേസമയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി എവിടെയെങ്കിലും പോയതാകാം എന്നും ഒരു വ്യക്തി അപ്രത്യക്ഷമാകുകയെന്നത് അസാധ്യമായ കാര്യമാണെന്നും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article