മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ശക്തിയും ദൌര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.
സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്, പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ തയ്യാറായില്ലെങ്കില്‍ 2014-ല്‍ ശിവസേനയുടെ സഹായത്തോടെ എന്‍ സി പി അധികാരം പിടിക്കുമെന്ന് രാഹുല്‍ വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലും വന്‍ തിരിച്ചടി നേരിടും.
മഹാരാഷ്ട്രയെ ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി സംസ്ഥാനത്തു പര്യടനം നടത്തുമെന്നും രാഹുല്‍ അറിയിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ പര്യടനം നടത്തി ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ ശ്രമിക്കും. സഹോദരി പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.
കടുത്ത വരള്‍ച്ച ബാധിച്ച സതാര ജില്ലയിലാണ് രാഹുല്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മുതിര്‍ന്ന മന്ത്രിമാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.