ഹെഡ്‌ലിക്കെതിരായ കുറ്റപത്രം എന്‍ഐഎ കോടതി അംഗീകരിച്ചു

Webdunia
ശനി, 18 ഫെബ്രുവരി 2012 (17:01 IST)
ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ ഹുസൈന്‍ റാണ, ലഷ്കര്‍- ഇ തോയിബ ഭീകരന്‍ ഹഫീസ് സെയ്ദ് എന്നിവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി എന്‍ഐഎ കോടതി അംഗീകരിച്ചു. മറ്റ് ഏഴ് പേരും പ്രതികളായുണ്ട്.

മുംബൈ ഭീകരാക്രമണത്തിനുള്ള പദ്ധതി തയാറാക്കാന്‍ ഹെഡ്‌ലി ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചതായി കുറ്റപത്രത്തിലുണ്ട്. ഹെഡ്‌ലിയും റാണയും ഇപ്പോള്‍ യു എസ് കസ്റ്റഡിയിലാണ്.

കുറ്റപത്രം അംഗീകരിച്ചതോടെ ഇവരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് എന്‍ഐഎയ്ക്ക് അമേരിക്കയോട് ആവശ്യപ്പെടാം.