ഹസാരെ സംഘാംഗങ്ങള്‍ക്ക് ചെരുപ്പേറ്

Webdunia
ശനി, 21 ജനുവരി 2012 (17:59 IST)
അണ്ണാ ഹസാരെയുടെ സംഘത്തിലെ പ്രധാനികള്‍ക്ക് ചെരുപ്പേറ്. ഹരിദ്വാറിലെ ഒരു പൊതുപരിപാടിയ്ക്കിടേയാണ് സംഭവമുണ്ടായത്.

കിരണ്‍ബേദി, അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ തുടങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഹസാരെ സംഘം ശനിയാഴ്ച മുതല്‍ ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയ്ക്കിടെയാണ് ചെരുപ്പേറുണ്ടായത്.

അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.