ഹസാരെ ആശുപത്രി വിട്ടു

Webdunia
ഞായര്‍, 8 ജനുവരി 2012 (16:36 IST)
PTI
PTI
നെഞ്ചിലെ അണുബാധ മൂലം ചികിത്സയിലായിരുന്ന അണ്ണാ ഹസാരെ ആശുപത്രി വിട്ടു. തന്റെ അസുഖം മാറിയെങ്കിലും ക്ഷീണിതനാണ്, ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഇടവേള ആവശ്യമാണ്- പൂനെയിലെ ആശുപത്രിയ്ക്കു പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ഹസാരെ പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നും ഹസാ‍രെ അറിയിച്ചു.