സ്വവര്‍ഗരതി നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (12:55 IST)
സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ നിലപാട് സുപ്രീംകോടതിയില്‍ അറിയിച്ചത്.

സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണ്. നമ്മുടെ ധാര്‍മ്മികതയ്ക്കും സാമൂഹിക മൂല്യങ്ങള്‍ക്കും യോജിക്കാത്തതാണ് അത്. പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമപരമാണെന്ന് ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് 16 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇവ പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിന്റെ അഭിപ്രാ‍യം ആരാഞ്ഞത്.

ഇന്ത്യന്‍ പീനല്‍ കോഡ് 377 ലാണ് സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.