സോണിയ മിണ്ടാത്തതെന്തെന്ന് ശിവസേന

Webdunia
വെള്ളി, 3 ഫെബ്രുവരി 2012 (17:58 IST)
PRO
PRO
ടുജി സ്പെക്ട്രം കേസിലെ സുപ്രീംകോടതി വിധിയേക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൗനംപാലിക്കുന്നതെന്താണെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ. ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ യുവരാജാവായ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാര്‍ അഴിമതി കാണിക്കുന്നുവെന്ന് വാതോരാതെ പ്രസംഗിക്കുന്നു. എന്നാല്‍ രാഹുലിന്റെ അമ്മ ടുജി അഴിമതിയില്‍ മൌനം പാലിക്കുകയാണ്. പ്രധാനമന്ത്രിയും മൌനത്തിലാണ്. സത്യം നിശബ്ദതയില്‍ ഒളിഞ്ഞിരിക്കുകയാണെന്നും ബാല്‍ താക്കറെ പാര്‍ട്ടി പത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലൂടെ ആരോപിക്കുന്നു.