സോണിയയും രാഹുലും മൊഹാലിയിലെത്തും

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (10:33 IST)
PRO
PRO
ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാണാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൊഹാലിയില്‍ എത്തുമെന്ന് സൂചന. ഇവര്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വധേരയും ഉണ്ടായേക്കും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മത്സരം കാണാന്‍ രാഹുല്‍ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ട്.

രാഹുലിന്‍റെ കാലില്‍ ഇപ്പോള്‍ പ്ലാസ്‌റ്റര്‍ ഇട്ടിരിക്കുകയാണ്. അതിനാല്‍ യാത്ര ഒഴിവാക്കുമോ എന്നും സംശയമുണ്ട്.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം കാണാന്‍ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും ഉണ്ടാവും.

സുരക്ഷയ്ക്കായി എന്‍ എസ് ജി, കേന്ദ്ര പൊലീസ് എന്നിവരെ മൊഹാലിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ 2200 സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാവും.