അച്ഛന്റെ മരണത്തിന് കാരണമായവരോട് പ്രതികാരം ചെയ്യും, അതിനായി താന്‍ സൈന്യത്തില്‍ ചേരുമെന്നും കാശ്മീര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് രഞ്ജിത് സിങ്ങിന്റെ മകന്‍ കാര്‍ത്തിക്.
അച്ഛന്‍ തങ്ങളെ നല്ലൊരു മനുഷ്യനും നല്ലൊരു സൈനികനുമായി മാറണമെന്ന് പഠിപ്പിച്ചിരുന്നു.
താന്‍ സൈന്യത്തില്‍ ചേരണമെന്ന് തന്നെയായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും കാര്‍ത്തിക് പ്രതികരിച്ചു. കാശ്മീരില്‍ ഷമാചക് മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് ലാന്‍സ് നായിക് രഞ്ജിത് സിങ്ങ്. 2015 ലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നതെന്ന് സഹോദരന്‍ സുശീല്‍ പറയുന്നു. ഒരു വര്‍ഷത്തെ ട്രെയിനിങ്ങിന് ശേഷം ജബല്‍പൂരിലായിരുന്നു ആദ്യ പോസ്റ്റിങ്.