‌'ചോദിച്ചാല്‍ ഒന്നല്ല, ഒരായിരം കരളുപറിച്ചു തരുന്ന എന്റെ ചാലക്കുടിക്കാരില്ലേ എനിക്ക്‌' - കലാഭവന്‍ മണി ചോദിക്കുന്നു!

Webdunia
വെള്ളി, 14 ജൂലൈ 2017 (13:46 IST)
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു നിള്ളങ്ങല്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നിലവിലെ സംഭവ വികാസങ്ങളുടെ ഒക്കെ അടിസ്ഥാനത്തില്‍ മണിച്ചേട്ടന്‍ പറയുന്ന രീതിയിലാണ് പോസ്റ്റ്. കഴിഞ്ഞ ദിവസവും ഇദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു.
 
പോസ്റ്റിന്റെ പൂര്‍ണരുപം: 
 
മണിയെന്താ അവരെയിങ്ങനെ സൂക്ഷിച്ച്‌ നോക്കണെ...!! അറിയോ അവന്‌മാരെ....!!
 
അറിയോന്നോ നല്ല ചോദ്യം..! ദാ....കണ്ടില്ലേ. ഞാന്‍ മരിച്ചതിന്റെ ആഘോഷാ അവിടെ നടക്കണേ. കാദറിക്കാക്കറിയോ. ആ കാണുന്നവരൊക്കെ മണിച്ചേട്ടന്‍ നമ്മടെ മുത്താണെന്നുപറഞ്ഞ്‌ രാവും പകലും കൂടെ നടന്നവരാ. എന്റെ ഭാര്യയും കുടുംബക്കാരും ബന്ധക്കാരുമൊക്കെ പറഞ്ഞു അതിരുവിട്ട സൗഹൃദം ഉപേക്ഷിക്കാന്‍. കേട്ടില്ല്യാ. ഞാന്‍ അനുസരിച്ചില്ലാ. അവസാനം അവരെനിക്കിട്ട്‌ നൈസായി പണിയുംതന്നങ്ങ്‌ പോയി. പാലുകൊടുത്ത കൈയ്‌ക്കു തന്നെ കൊത്തിയെന്നു പറയുന്നതാവും ശരി.
 
മണിപറണേത്‌ എനിക്കങ്ങട്‌ മനസിലായില്ല.
 
ഞാന്‍ കുഴിയില്‍ മണ്ണുപുതച്ചു മൂടിയതിനു ശേഷം... ചിതയുടെ ചൂടും പച്ചമണ്ണിന്റെ ഈര്‍പ്പവും വിട്ടുമാറും മുമ്പെ എന്റെ അത്‌മസുഹൃത്തുക്കള്‍ എന്റെ മരണത്തിന്‌ കാരണക്കാരില്‍ ഒരാളെന്നുപോലും പോലീസും പിന്നെ പലരും സംശയിക്കുന്ന ആളെ എന്റെ നിഴലായ്‌ കൂടെനന്നവര്‍ പാടിക്കു സമീപമുള്ള ഒരു ഹോസ്‌പിറ്റലിന്റെ പിന്നാമ്പുറത്ത്‌ വെച്ചുനടത്തിയ മദ്യ സത്‌കാരത്തിന്റെ കാഴ്‌ചയാ.... കാദറിക്കയീ...കാണുന്നത്‌..
 
അതിലൊന്ന്‌ നമ്മടെ മണിയുടെ ഡ്രൈവര്‍ പീറ്ററല്ലേ...ആ പച്ച പച്ച മുണ്ടുടുത്തിരിക്കണ..
 
അതെ...എന്റെ ഡ്രൈവര്‍ പീറ്റര്‍തന്നെ. കൂടെപ്പിറപ്പിനെപോലെയാ ഞാന്‍ കണ്ടത്‌.. പക്ഷെ പീറ്റര്‍ക്ക്‌ ഞാന്‍ വെറും മണിയുള്ള മണി മാത്രമായിരുന്നു. അല്ലെങ്കില്‍ പീറ്ററിന്‌ ഈ ആഘോഷത്തില്‍ പങ്കെടുക്കാനാവില്ല. കൈയ്യില്‍ അച്ചാറ്‌ തൊട്ടുനക്കണ ആളെ അറിയോ കാദറിക്കാക്ക്‌...!!?
 
എങ്ങിനറിയാനാ മോനെ...മാത്രല്ല ഞാനീ കച്ചോടംകൊണ്ട്‌ നടക്കണേംണ്ട്‌ ഈ സിനിമാക്കാരൊന്നും വല്ല്യ എത്തും പിടിയില്ല.
 
അത്‌ നന്നായീ കാദറിക്ക.......ആരെയുംഅളവില്‍ കവിഞ്ഞ്‌ അടുപ്പിക്കരുത്‌ കൂട്ടുകൂടരുത്‌...ചതിക്കും...കുടിച്ചവെള്ളത്തെ പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥവരും.
 
മോന്‍ പറയുന്നതെന്നും എനി ക്കങ്ങട്ട്‌ മനസിലായില്ല. മനസിലാവുന്ന രീതിയില്‍ തുറന്നുപറഞ്ഞ് താ..
 
തുറക്കാനും അടക്കാനും ഒന്നൂല്ലാ കാദറിക്കാക്ക്‌...!!?...അവനാണ്‌ ജാഫറിക്ക..അല്ല ജാഫര്‍ ഇടുക്കീ.. നല്ല നടനാ.. കൊടുത്താല്‍ ഓസ്‌കറുവരെ കിട്ടണ അഭിനയാ. ആഭിനയിക്കാണോ ജീവിക്കാണോംന്ന്‌ നമുക്ക്‌ മനസിലാവില്ല്യാ..ക്യാമറയ്‌ക്കുമുന്നില്‍ മാത്രം അഭിനയിച്ചു ശീലിച്ച എനിക്ക്‌ ജാഫറിനുള്ളിലെ നടനെ മനസിലാക്കാന്‍...പറ്റീല്ല....ചിരിച്ചുകൊണ്ട്‌ കഴുത്തറക്കും അന്ന്‌ അവസാനമായി എന്നെക്കാണാന്‍ പാടിയില്‍ വേറൊരുകൂട്ടുകാരന്‍ സാബുവുമായിവന്നവനാ ഇവന്‍....അതിനു ശേഷാ.. ഞാന്‍.....ഞാന്‍ വിഷംകഴിച്ച്‌ അത്‌മഹത്യചെയ്യൂന്ന്‌ കാദറിക്കാക്ക്‌...തോന്നണ്‌ണ്ടോ..!? അലെങ്കീ വെള്ളമടിച്ച്‌ കരള്‌ തകര്‍ന്നെന്നങ്കില്‍ ആരുമല്ലാതിരുന്ന കൂട്ടുകാരന്‌ കരളുവെച്ചുകൊടുത്ത്‌ മരണ മുഖത്തുനിന്നും ജീവിതത്തിലേക്ക്‌ പിടിച്ചുയര്‍ത്തിയ ഇന്നത്തെ എന്റെ ജീവിതാവസ്ഥയില്‍ ഒരു കരള്‌ കിട്ടാനാണോ കാദറ്‌ക്കാ..പ്രയാസം...!!? ചോദിച്ചാല്‍ ഒന്നല്ല ഒരായിരം കരളുപറിച്ചു തരുന്ന എന്റെ 
ചാലക്കുടിക്കാരില്ലേ എനിക്ക്‌....
 
ഇത്‌ അതൊന്നുമല്ല...കൂട്ടത്തിലാരോ സ്‌നേഹംനടിച്ച്‌ കൂടെനിന്ന്‌ പറ്റിച്ച പണിയാ....പക്ഷെ അതുകണ്ടുപിടിക്കാന്‍ കൊല്ലങ്ങളായി കൂടെനടന്ന എന്റെ സഹപ്രവര്‍ത്തകന്‌മാര്‍ ഒരക്ഷരം എനിക്കു വേണ്ടി ശബ്ദിച്ചില്ല. അവസാനം രാകൃഷ്‌ണന്‍ എന്റെനിയന്‍...പിന്നെ എന്നെ സ്‌നേഹിക്കണ ചാലക്കുടിലേകൊറെ ആള്‍ക്കാരും സമരം നടത്തീം നിരാഹാരമിരുന്നും ഒടുക്കം കേസ്‌ സി.ബി.ഐ യുടെ മേശപ്പൊറത്ത്‌ എത്തീട്ട്‌ണ്ട്‌...ഇനിപ്പം അതെന്താവൂന്ന്‌ ദൈവത്തിനറിയാം....പണക്കാരുടെ കൂടെയാണല്ലോ ഇപ്പം കോടതീം പോലീസും നീതിയും നിയമൊക്കെ....
 
കണ്ടറിയാം...അതാരാണെന്നറിയാന്‍ കാത്തിരിക്കുവാ ഞാന്‍...ഏത്‌ പാതാളത്തില്‍ പോയി ഒളിപ്പിച്ചുവെച്ചാലും സത്യം.. അത്‌ ഒരുനാള്‍ പുറത്തുവരും..ഇല്ലേ കാദറിക്കാ.....!!!
 
അതെ മോനെ...മോനെ ഇല്ലാതാക്കിയത്‌ എതവനായാലും അനുഭവിക്കും...
 
എത്രയായി.....!!?
 
എന്ത്‌....
 
ചായേടെ കാശ്‌...!!?
 
ഏയ്‌ അതവിടെയിരിക്കട്ടെ ഈ കാദറ്‌..മോനെപോലായ കര്‌തണെ...... മോനെന്നെ ഒരുപാട്‌ സഹായിച്ചതല്ലേ......!!
 
ഏയ്‌ അതൊന്നും പറഞ്ഞാ പറ്റില്ല്യ ഇതങ്ങട്‌ വാങ്ങിക്ക്‌....സ്‌നേഹം വേറെ കച്ചോടം വേറെ...എല്ലാരേം ഒരുപാട്‌ സ്‌നേഹിച്ചപ്പം ഞാന്‍ എന്നെ സ്‌നേഹിക്കാന്‍ മറന്നു...അവസാനം സ്‌നേഹിച്ചോരൊക്കെ അവരെ പാട്ടിന്‌പോയി അവസാനം ഞാന്‍ ഒറ്റക്കായി.. ശരി ഞാനിറങ്ങുവാ....പ്രമുഖ നടന്റെ ഒരു കേസുണ്ടേയ്‌ തെളിവെടുപ്പിന്‌ കൊണ്ടോണം.. എന്റെ ആത്‌മാര്‍ത്ഥ സുഹൃത്താ പുള്ളിക്കാരന്‍... അതുകൊണ്ട്‌ നമ്മളും തിരിച്ച്‌ സ്‌നേഹം കാണിക്കണ്ടെ....ഇപ്പം കാര്യങ്ങള്‌ടെ കെടപ്പ്‌വെച്ച്‌ നോക്കുമ്പം അധികം വൈകാണ്ട്‌ അവനെ പൂട്ടാന്‍ ഞാനൊരു പൂട്ട്‌ പണിയേണ്ടിവരൂന്നാ തോന്നണെ...നമുക്ക്‌ നോക്കാന്നേ..
അപ്പം ശരി കാണട്ടാ.......
 
ചാലക്കുടി ചന്തയ്‌ക്ക്‌ പോവുമ്പോള്‍...
ചന്ദനചോപ്പുള്ള....... മീന്‍കാ.....രി പെണ്ണിനെ.....കണ്ടു......ഞാ.....ന്‍....
Next Article