നാവികസേനയിലെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തിയ സംഭവത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു നാവിക ഉദ്യോഗസ്ഥരെ പുറത്താക്കും. നാവികസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡിലെ കമാന്‍ഡര്‍മാരായ ലിജോ സ്റ്റീഫന്‍ ചാക്കോ, കല്യാണ്‍കുമാര്‍, കെ വി ശര്‍മ എന്നിവരെ പുറത്താക്കാനാണ് ശുപാര്‍ശ.
ഇന്ത്യന്‍ പടക്കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവര്‍ പുറത്തുവിട്ടത്. സംഭവത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനെ ശാസിക്കാനും അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
പ്രതിരോധമന്ത്രി എ കെ ആന്റണി ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.