സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രായപരിധിയും അവസരങ്ങളും കൂട്ടി!

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2014 (15:01 IST)
PRO
PRO
സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നതിനുള്ള അവസരങ്ങളുടെ എണ്ണം കൂട്ടാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനം. പ്രായപരിധിയും കൂട്ടിയിട്ടുണ്ട്. ഇതുവരെ 30 വയസ്സായിരുന്നു പ്രായപരിധി. നാല് അവസരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ 32 വയസ്സുവരെ ആറ് അവസരങ്ങള്‍ ലഭിക്കും.

രണ്ട് അവസരങ്ങള്‍ കൂടുതല്‍ നല്‍കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രായപരിധി 32 വയസ്സ് ആക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും. സിവില്‍ സര്‍വീസ് കൊതിക്കുന്ന ലക്ഷക്കണക്കിന് മത്സരാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. അവസരങ്ങളും പ്രായപരിധിയും കൂട്ടണം എന്നാവശ്യപ്പെട്ട് മത്സരാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് 35 വയസ്സാണ് പ്രായപരിധി. ഏഴ് അവസരങ്ങള്‍ ലഭിക്കും.
പട്ടിക ജാതി,​ വര്‍ഗക്കാര്‍ക്ക് 37 വയസ്സുവരെ പരീക്ഷയെഴുതാം. അവസരങ്ങള്‍ എത്ര വേണമെങ്കിലുമാകാം.