സിഎ വിദ്യാര്‍ഥിനി ഹാക്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ സച്ചിന്‍, ധോണി, ഷാരൂഖ്, സല്‍മാന്‍, അനില്‍ അംബാനി!

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (14:38 IST)
PRO
PRO
സിഎ വിദ്യാര്‍ഥിനി ഹാക്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് കണ്ടാല്‍ ഞെട്ടും. ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സെലിബ്രറ്റികളാണ് ഈ വിദ്യാര്‍ഥിനിയുടെ ഇരകളായത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍‍, എം എസ് ധോണി, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അനില്‍ അംബാനി ഇങ്ങനെ നീളുന്നു വിദ്യാര്‍ഥിനി ഹാക്ക് ചെയ്ത് ബാങ്ക് അക്കൌണ്ടിന്റെ ഉടമകള്‍.

ഇവരുടെ എല്ലാം ആദായനികുതി അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. അനില്‍ അംബാനിയുടെ ഐടി അക്കൌണ്ട് ഹാക്ക് ചെയ്തത് ഹൈദരാബാദുകാരിയായ സിഎ വിദ്യാര്‍ഥിനിയാണ്. നോയിഡയില്‍ നിന്നാണ് പെണ്‍കുട്ടി ഹാക്ക് ചെയ്തത്.

അനില്‍ അംബാനിയുടെ അക്കൗണ്ടില്‍ കടന്നുകയറിയ വിദ്യാര്‍ഥിനി വരുമാനം സംബന്ധിച്ച വിവരങ്ങളും നികുതി സംബന്ധിച്ച വിവരങ്ങളും പാന്‍കാര്‍ഡ് നമ്പറും ചോര്‍ത്തി. പാസ്‌വേഡ് രണ്ടുതവണ മാറ്റി.

പാസ്‌വേഡുകള്‍ മാറ്റിയത് സംബന്ധിച്ച വിവരം അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് ഇ- മെയിലില്‍ വന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയാണ് അനില്‍ അംബാനി ഗ്രൂപ്പ് ജോയന്‍റ് പൊലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയിയെക്ക് പരാതിപ്പെട്ടത്.

ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടില്ല.