സരോഷ് ഹോമി കപാഡിയ പുതിയ ചീഫ് ജസ്റ്റിസ്

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (17:26 IST)
PRO
ജസ്റ്റിസ് സരോഷ് ഹോമി കപാഡിയയെ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. മെയ് 12ന് അദ്ദേഹം ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കും.

ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ ദളിത് വിഭാഗക്കാരനും മലയാളിയുമായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് കപാഡിയയെ നിയമിച്ചിരിക്കുന്നതെന്ന് നിയമമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.