സമ്മാനവിതരണം: തിരക്കില്‍ പെട്ട് 5 സ്ത്രീകള്‍ മരിച്ചു

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (14:57 IST)
ഹരിയാനയിലെ ദേര സച്ച സൗദയില്‍ തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകരായ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ദേര സച്ച സൗദ വിഭാഗത്തിന്‍റെ മഠ സ്ഥാനപതി നല്‍കുന്ന സമ്മാനങ്ങള്‍ സ്വീകരിക്കവേയാണ് തിക്കും തിരക്കുമുണ്ടായത്. ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഇവിടെയെത്തിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. മഠ സ്ഥാനപതിയായ ഗുര്‍മീത് രാം റഹീം സിംഗ് ആണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു..

സമ്മാനവിതരണമുണ്ടായപ്പോള്‍ ഭക്തര്‍ വിവിധഭാഗങ്ങളിലേക്ക് തിക്കിത്തിരക്കി നീങ്ങിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. അപകടം ഉണ്ടായതിനെക്കുറിച്ച് പ്രതികരിക്കാന്‍ മഠം അധികാരികള്‍ തയ്യാറായിട്ടില്ല.

മൃതദേഹങ്ങള്‍ സമീപത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചണ്ഡിഗഡില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സിര്‍സ.